Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേക്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേക്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേക്ക്
തിരുവനന്തപുരം , വെള്ളി, 8 ജൂലൈ 2016 (10:10 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കുതിരവട്ടം മാനസികാരോഗ്യ ആസ്പത്രിയുടെ പുനരധിവാസത്തിന് നൂറ് കോടിയും നീക്കി വെയ്ക്കും.
 
തലശ്ശേരിയില്‍ വനിതകളുടേയും കുട്ടികളുടേയും ആശുപത്രി സ്ഥാപിക്കും. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി രൂപ നീക്കിവെയ്ക്കും.
 
ആര്‍സിസിക്ക് 59 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടി രൂപയും വകയിരുത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ബജറ്റ് 2016: തീരസംരക്ഷണ പദ്ധതികൾക്കും മത്സ്യബന്ധന മേഖലയ്ക്കുമായി 401 കോടി ഫണ്ട്