കേരള ബജറ്റ് 2016: കുടുംബശ്രീക്ക് 200 കോടി, സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്
കുടുംബശ്രീക്ക് നിലവിൽ 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് 200 കോടിയായി വർധിപ്പിക്കും. നാല് ശതമാനം പലിശയിൽ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് കൊണ്ടുവരും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള
കുടുംബശ്രീക്ക് നിലവിൽ 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് 200 കോടിയായി വർധിപ്പിക്കും. നാല് ശതമാനം പലിശയിൽ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് കൊണ്ടുവരും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ നടപ്പിലാക്കും. ബസ്റ്റാൻഡ്, മാർക്കറ്റ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചിമുറികൾ പ്രവർത്തിപ്പിക്കും.
മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന്റെ മേൽനോട്ടം കുടുംബശ്രീക്കായിരിക്കും. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണമാണ് ഈ പദ്ധതി. ഇതിനായി 50 കോടി പ്രഖ്യാപിച്ചു.
ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും. നിർഭയ ഷോർട്ട് സ്റ്റേ ഹോമുകൾക്ക് 12.5 കോടി രൂപ വകയിരുത്തി. ജൻഡർ പാർക്കുകൾ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. കുടുംബശ്രീയെക്കുറിച്ച് കഴിഞ്ഞ സർക്കാരിനറെ ബജറ്റ് പ്രസംഗം പരാമർശിക്കാത്തതിനെതിരെ ധനമന്ത്രി വിമർശിച്ചു.