Webdunia - Bharat's app for daily news and videos

Install App

കേരള ബജറ്റ് 2018: വിശപ്പുരഹിതനഗരം പദ്ധതി കേരളത്തിൽ വ്യാപിപ്പിക്കുന്നതിന് 20 കോടി

Webdunia
വെള്ളി, 2 ഫെബ്രുവരി 2018 (09:46 IST)
പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ടി.എം.തോമസ് ഐസക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാറാ ജോസഫിന്റെ നോവലും സുഗതകുമാരി ടീച്ചറുടെ കവിതയും പരാമര്‍ശിച്ചാണ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. മലബാർ കാൻസർ സെന്ററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു. 
 
ആലപ്പുഴയിലെ വിശപ്പുരഹിതനഗരം എന്ന പദ്ധതി കേരളത്തിൽ മുഴുമനായി വ്യാപിപ്പിക്കുന്നതിനു വേണ്ടി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ന്യായവിലയ്ക്ക് നല്ലയിനം കോഴിയിറച്ചി ലഭ്യമാക്കുന്നതിനു വേണ്ടി കുടുംബശ്രീ വഴിയുള്ള ജനകീയ ഇടപെടൽ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളർത്തൽ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ആറ് ലക്ഷത്തോളം അര്‍ഹരായവരാണ് മുന്‍ഗണനാ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പട്ടികയില്‍ നിന്ന് പുറത്തുപോയത്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഭക്ഷ്യ സബ്സിഡിക്കായി 950 കോടി വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 2018-19 വര്‍ഷത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സംസ്ഥാനത്തെ നികുതിവരുമാനം കുറഞ്ഞുവെന്ന് ധനമന്ത്രി. 20 മുതൽ 25 ശതമാനം വരെ നികുതിവരുമാനം കൂടുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ വർധിച്ചത് 14% മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത ശേഷം മാത്രമേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കൂവെന്നും അതുകൊണ്ടുതന്നെ കിഫ്ബിയുടെ ബാധ്യതയെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
തീരദേശമേഖലയില്‍ സൗജന്യ വൈഫൈ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികള്‍ മാര്‍ച്ച് -ഏപ്രില്‍ മാസത്തോടെ ആരംഭിക്കും. അതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറായി. ഇതില്‍ നിന്ന് കിഫ്ബിയ്ക്ക് വിഭവ ശേഖരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. പോക്കുവരവും കരംവാങ്ങലും മാർച്ചിനകം ഓൺലൈനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments