ജിഎസ്ടി ഇതുവരെ പ്രാവർത്തികമായിട്ടില്ല; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി
ജിഎസ്ടി നികുതി പിരിവിനെ ബാധിച്ചുവെന്ന് തോമസ് ഐസക്
Publish Date: Fri, 02 Feb 2018 (09:28 IST)
Updated Date: Fri, 02 Feb 2018 (09:30 IST)
ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവർത്തികമായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. സംസ്ഥാന ബജറ്റ് അവതരിപ്പിക്കവേയാണ് ധനമന്ത്രി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ജിഎസ്ടി നികുതിപിരിവിനെ ബാധിച്ചുവെന്നും കേന്ദ്രം ഈ നികുതിപിരിവിന്റെ വിഹിതം യഥാസമയം കൈമാറുന്നില്ലെന്നും ധനമന്ത്രി.
ജിഎസ്ടിയുടെ നേട്ടം കോർപറേറ്റുകൾക്കാണ് ലഭിക്കുന്നത്. ആകെ റവന്യ വരുമാനത്തിന്റെ വളർച്ച 7.7 ശതമാനം മാത്രമെന്നും ഐസക്. നവംബർ വരെയുള്ള നികുതിപിരിവിലും ഇടിവ്. ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി. ജിഎസ്ടി വന്നതോടെ ചെക്ക് പോസ്റ്റുകൾ നിർജീവമായെന്നും തോമസ് ഐസക് അറിയിച്ചു.
അഞ്ചുവർഷമായി കേരളത്തിൽ വരവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചു വരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നും ധനമന്ത്രി. വലിയതോതിൽ ഐജിഎസ്ടി ചോർച്ച സംഭവിക്കുന്നുവെന്നത് വാസ്തവം. ഇത് തടയുന്നതിനായി ഇ–ഡിക്ലറേഷൻ സംവിധാനം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്രനിലപാട് അതിനെതിരായെന്ന് ധനമന്ത്രി.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാറാ ജോസഫിന്റെ നോവലും സുഗതകുമാരി ടീച്ചറുടെ കവിതയും പരാമര്‍ശിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിൽ പുരുഷന്മാർ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീർത്തിച്ച് ധനമന്ത്രി.
സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഓഖി ദുരന്തം പോലെയാണ് നോട്ടുനിരോധനം തകർച്ചയുണ്ടാക്കിയതെന്ന്. ഒന്നു പ്രകൃതിനിർമിതമെങ്കിൽ രണ്ടാമത്തേത് മനുഷ്യനിർമിതമെന്ന് ധനമന്ത്രി.