കേരള ബജറ്റ് 2018: മൃഗസംരക്ഷണത്തിന് 330 കോടി, ക്ഷീരവികസനത്തിന് 107 കോടി
വന്യജീവി ശല്യം തടയാനുള്ള നടപടികൾക്ക് 100 കോടി
കേരള സംസ്ഥാന ബജറ്റില്‍ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ക്കാണ് ധനമന്ത്രി തോമസ് ഐസക് രൂപം കൊടുത്തിരിക്കുന്നത്. മൃഗസംരക്ഷണത്തിന് 330 കോടി. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ജലം ഉറപ്പാക്കാനുള്ള നടപടികൾക്ക് 50 കോടി. വന്യജീവി ശല്യം തടയാനുള്ള നടപടികൾക്ക് 100 കോടി രൂപ വകയിരുത്തി.
വിള ആരോഗ്യം ഉറപ്പാക്കാൻ 54 കോടി. മൂല്യവർധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും. ക്ഷീരവികസനത്തിന് 107 കോടി. കാൻസർ മരുന്നു ഫാക്ടറിക്ക് 20 കോടി രൂപ വകയിരുത്തി. ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ 21 കോടി പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് 71 കോടി. പമ്പാ ആക്‌ഷൻ പ്ലാൻ പുനരുജ്ജീവിപ്പിക്കും. വരുന്ന സാമ്പത്തിക വർഷം മൂന്നു കോടി മരങ്ങൾ നടും. വരട്ടാർ പാലത്തിന് അന്തരിച്ച എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ പേരു നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.
കശുവണ്ടി വ്യവസായത്തിന് 54.45 കോടി രൂപ അനുവദിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ്. വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ദ്ധിപ്പിക്കും. നിര്‍ഭയ വീടുകള്‍ക്ക് അഞ്ചുകോടി. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ 20 ഇന പദ്ധതി. നൈപുണ്യ വികസനത്തിന് 47 കോടി രൂപ അനുവദിക്കും. 1000 പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും.
ജി എസ് ടി നടപ്പാക്കിയതില്‍ വീഴ്ചയുണ്ടെന്നും നേട്ടം കോര്‍പറേറ്റുകള്‍ക്കാണെന്നും തോമസ് ഐസക് പറഞ്ഞു. 2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും.
ഗുണമേന്‍മയുള്ള വിത്തിന് 21 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നേരത്തേ 1000 രൂപയായിരുന്നു തുക.