Webdunia - Bharat's app for daily news and videos

Install App

കേരള ബജറ്റ് 2018: എകെജി സ്മാരകത്തിന് 10 കോടി, ഒ‌എന്‍‌വി സ്മാരകത്തിന് 5 കോടി

Webdunia
വെള്ളി, 2 ഫെബ്രുവരി 2018 (11:23 IST)
കേരള സംസ്ഥാന ബജറ്റില്‍ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ക്കാണ് ധനമന്ത്രി തോമസ് ഐസക് രൂപം കൊടുത്തിരിക്കുന്നത്. ലൈഫ് പദ്ധതിക്ക് 2500 കോടി രൂപ അനുവദിച്ചു. താലൂക്ക് ആശുപത്രികളില്‍ കാര്‍ഡിയോളജി യൂണിറ്റുകള്‍ സ്ഥാപിക്കും. 
 
പുന്നപ്ര-വയലാര്‍ സ്മാരകത്തിന് 10 കോടി രൂപ അനുവദിച്ചു. എകെജിക്ക് പെരളശ്ശേരിയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ 10 കോടി രൂപ അനുവദിച്ചു. ഒഎന്‍‌വി കുറുപ്പിന്‍റെ സ്മാരകം നിര്‍മ്മിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചു. കലാസാംസ്കാരിക മേഖലയ്ക്ക് 144 കോടി രൂപ അനുവദിച്ചു. 
 
വാട്ടര്‍ അതോറിറ്റിയെ ആധുനീകരിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യും. റോബോട്ടുകള്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. 2015ലെ ഭൂനികുതി പുനഃസ്ഥാപിച്ചു. യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂനികുതി എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍‌വലിച്ചിരുന്നു. 100 കോടി അധിക വരുമാനമാണ് ലക്‍ഷ്യം. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി രൂപ വകയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അടങ്കല്‍ 7000 കോടി രൂപ. 
 
കൈത്തറി മേഖലയ്ക്ക് 150 കോടി അനുവദിച്ചു. ആയിരം കയര്‍ പിരി മില്ലുകള്‍ സ്ഥാപിക്കും. 600 രൂപ കൂലി ഉറപ്പാക്കും. കശുവണ്ടി വ്യവസായത്തിന് 54.45 കോടി രൂപ അനുവദിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ്. വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ദ്ധിപ്പിക്കും. നിര്‍ഭയ വീടുകള്‍ക്ക് അഞ്ചുകോടി. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ 20 ഇന പദ്ധതി. നൈപുണ്യ വികസനത്തിന് 47 കോടി രൂപ അനുവദിക്കും. 1000 പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും. 
 
ജി എസ് ടി നടപ്പാക്കിയതില്‍ വീഴ്ചയുണ്ടെന്നും നേട്ടം കോര്‍പറേറ്റുകള്‍ക്കാണെന്നും തോമസ് ഐസക് പറഞ്ഞു. 2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. 
 
ഗുണമേന്‍‌മയുള്ള വിത്തിന് 21 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നേരത്തേ 1000 രൂപയായിരുന്നു തുക.
 
തരിശുനിലത്ത് കൃഷിക്ക് 12 കോടി, നാളികേരത്തിന് 50 കോടി എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തി. മൃഗസംരക്ഷണത്തിന് 330 കോടി രൂപ അനുവദിച്ചു.
 
സാമൂഹിക ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ കാര്യത്തില്‍ അനര്‍ഹരെ ഒഴിവാക്കുമെന്നും ധനമന്ത്രി അറിയിച്ചു. മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments