Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി, മികവിന്റെ 30 കേന്ദ്രങ്ങൾ തുടങ്ങും

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി, മികവിന്റെ 30 കേന്ദ്രങ്ങൾ തുടങ്ങും
, വെള്ളി, 15 ജനുവരി 2021 (10:31 IST)
ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി ബജറ്റിൽ പ്രഖ്യാപനം, മൂന്നര ലക്ഷം കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തും. മികവിന്റെ 30 കേന്ദ്രങ്ങൾ തുടങ്ങുമെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
 
ഒഴിവുകൾ നികത്തുമെന്നും ആയിരം പുതിയ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരുന്ന അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആഗോള കമ്പനികളുടെ നൈപുണ്യപരിശീലനം കേരളത്തിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
 
സർവകലാശലകളിൽ പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്‌ബിയിലൂടെ 2000 കോടി നൽകും. 30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ ആരംഭിക്കും. കിഫ്‌ബി ഇതിനായി 500 കോടി നൽകും,യുവ ശാസ്ത്രജ്ഞന്മാരെ ആകർഷിക്കാൻ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ് നൽകും. സർക്കാർ കോളേജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി നൽകുമെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതികൾ, 50 ലക്ഷം പേർക്ക് പരിശീലനം നൽകും