Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ്: തൃക്കാക്കരയില്‍ നാളെ പൊതുഅവധി

തിരഞ്ഞെടുപ്പ്: തൃക്കാക്കരയില്‍ നാളെ പൊതുഅവധി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 മെയ് 2022 (16:59 IST)
തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് തൃക്കാക്കരയില്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയവയ്‌ക്കെല്ലാം നാളെ അവധിയാണ്. തൃക്കാക്കരയില്‍ സമ്മതിദായകരായ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും അവധി ബാധകമാണ്. ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 83 സര്‍വീസ് വോട്ടുകളാണ് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് വോട്ടുകള്‍ തിരികെ ലഭിച്ചു. വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ 3 ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിനായി പരിഗണിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ടെടുപ്പ്: നാളെ ശമ്പളത്തോടെ അവധി