Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

കപ്പലിൽ തീപിടുത്തം,കടലിൽ കപ്പലിന് തീപിടിച്ചു,കേരള ചരക്കുകപ്പൽ അപകടം,ചരക്കുകപ്പലിൽ തീപിടുത്തം,Kerala cargo ship fire,Cargo ship catches fire at sea,Ship fire off Kerala coast,Kerala shipping accident

അഭിറാം മനോഹർ

, തിങ്കള്‍, 9 ജൂണ്‍ 2025 (14:57 IST)
കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിലാണ് തീപ്പിടിച്ചത്. ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി 135 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
 
തീപ്പിടുത്തത്തെ തുടര്‍ന്ന് കപ്പലില്‍ പൊട്ടിത്തെറിയുണ്ടായതായും വിവരമുണ്ട്. 22 ജീവനക്കാരാണ് കപ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ കടലില്‍ ചാടി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കണ്ടെയ്‌നറുകള്‍ കടലില്‍ വീണെങ്കിലും കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. അഴീക്കല്‍ തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. 2 ദിവസം മുന്‍പാണ് കൊളംബോയില്‍ നിന്നും കപ്പല്‍ പുറപ്പെട്ടത്.
 
 കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് എന്ന കപ്പലും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. രാവിലെ 10 മണിക്കാണ് കപ്പല്‍ അപകടത്തില്‍ പെട്ട വിവരം ലഭിക്കുന്നത്. അന്‍പതോളം കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണെന്നാണ് വിവരം. 650 ഓളം കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉള്ളത്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം