Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 21 മാര്‍ച്ച് 2022 (08:09 IST)
സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് ഇത് കൂടുതല്‍ വര്‍ധിച്ചതെന്നാണ് പൊലീസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം റിപ്പോര്‍ട്ടില്‍ ആത്മഹത്യകാരണമായി പറയുന്നത് കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ്. 2021ല്‍ മാത്രം സംസ്ഥാനത്ത് ആത്മഹത്യചെയ്തത് 345 കുട്ടികളാണ്. ഇതില്‍ 168 ആണ്‍കുട്ടികളും 177 പെണ്‍കുട്ടികളുമാണുള്ളത്. 
 
മൂന്നുവര്‍ഷത്തെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. 2020ല്‍ 311കുട്ടികള്‍ ആത്മഹത്യചെയ്തു. 142 ആണ്‍കുട്ടികളും 169 പെണ്‍കുട്ടികളുമാണ് ആത്മഹത്യ ചെയ്തത്. 2019ല്‍ 230 കുട്ടികള്‍ ആത്മഹത്യചെയ്തു. ഇതില്‍ 97 ആണ്‍കുട്ടികളും 133 പെണ്‍കുട്ടികളുമാണുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 596 പേർക്ക് കൊവിഡ്, ആകെ മരണം 67,339 ആയി