Webdunia - Bharat's app for daily news and videos

Install App

ഉഷ്ണതരംഗം പിൻവാങ്ങി, കടുത്ത ചൂട് തിങ്കളാഴ്ച വരെ മാത്രം, ചൊവ്വാഴ്ച മുതൽ സംസ്ഥാനമെങ്ങും ഇടിമിന്നലോട് കൂടിയ മഴ

അഭിറാം മനോഹർ
ഞായര്‍, 5 മെയ് 2024 (10:05 IST)
സംസ്ഥാനത്തെ കടുത്ത വേനല്‍ തിങ്കളാഴ്ചയോടെ അവസാനിക്കും.  മെയ് 06 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മെയ് 04 മുതല്‍ മെയ് 06 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
 
ഇതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വയനാടും ബുധനാഴ്ച മലപ്പുറത്തും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനമെങ്ങും മഴ ലഭിക്കാന്‍ സാധ്യതയുള്ളതായാണ് അറിയുന്നത്. ഉഷ്ണതരംഗം അവസാനിച്ചതിനാല്‍ തന്നെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ചൂടും ചൊവ്വാഴ്ചയോടെ അവസാനിക്കും. ഇത്തവണ മണ്‍സൂണ്‍ ജൂണിന് മുന്‍പായി ലഭിക്കുമെന്നും പല കാലാവസ്ഥാ റിപ്പോര്‍ട്ടുകളും പ്രവചിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

അടുത്ത ലേഖനം
Show comments