Publish Date: Wed, 22 Jul 2020 (12:08 IST)
Updated Date: Wed, 22 Jul 2020 (12:39 IST)
കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിരോധ മികവിനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിങ്കളാഴ്ച മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 36,806 കേസുകളും 596 മരണങ്ങളുമാണ്. അയല്‍ സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ തമിഴ്നാട്ടില്‍ തിങ്കളാഴ്ച 4,985 കേസുകളും 70 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കര്‍ണ്ണാടകത്തിലാകട്ടെ 3,648 കേസുകളും 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ജനസാന്ദ്രതയും, വയോജന സാന്ദ്രതയും, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ എണ്ണവുമൊക്കെ വളരെ കൂടുതലുള്ള കേരളത്തില്‍ കുറഞ്ഞ മരണ നിരക്കാണുള്ളത്. ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് നമ്മള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.