Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യഭ്യാസ സ്ഥാപനങ്ങളിലെ സർ, മാഡം വിളി ഒഴിവാക്കണോ? ഉന്നതവിദ്യഭ്യാസ വകുപ്പ് അഭിപ്രായം തേടുന്നു

വിദ്യഭ്യാസ സ്ഥാപനങ്ങളിലെ സർ, മാഡം വിളി ഒഴിവാക്കണോ? ഉന്നതവിദ്യഭ്യാസ വകുപ്പ് അഭിപ്രായം തേടുന്നു
, വ്യാഴം, 6 ജനുവരി 2022 (17:51 IST)
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സര്‍, മാഡം വിളി ഒഴിവാക്കുന്നതുസംബന്ധിച്ച് അഭിപ്രായം തേടാനൊരുങ്ങി ഉന്നതവിദ്യാഭ്യാസവകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും. സർ, മാഡം വിളികൾ ലിംഗനീതിക്കും പൗരബോധത്തിനുമെതിരാണെന്ന പരാതിയിന്മേലാണ് ഇരുവകുപ്പുകളും അഭിപ്രായം തേടുന്നത്.
 
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി വിഷയം പരിശോധിച്ചുവരികയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയം സംബന്ധിച്ച് പരിശോധിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടിയാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ടീച്ചർ എന്ന പൊതുപദം ഉപയോഗിക്കുന്നതോടെ ലിംഗനീതി ഉറപ്പാക്കാനാവുമെന്നാണ് പരാതിയിൽ പറയുന്നത്.
 
കോളേജുകളിലെ സര്‍, മാഡം വിളികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ചിറ്റൂര്‍ കോളേജിലെ അധ്യാപകന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു