സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ബെഹ്റിനില്‍ നിന്നെത്തിയ ഹൃദ്രോഗിയായിരുന്ന മാവൂര്‍ സ്വദേശി സുലേഖ(55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 20നാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം വിദേശത്തുനിന്നെത്തിയത്. പിന്നീട് രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
സുലേഖയുടെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണ 10 ആയി. 61പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 1,34,654 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,413 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1241 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 208 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.