Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുപ്പി വാങ്ങാന്‍ കൂട്ടയിടി; സ്വരം കടുപ്പിച്ച് ഹൈക്കോടതി

Covid 19
, വ്യാഴം, 8 ജൂലൈ 2021 (11:46 IST)
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ വരിനില്‍ക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കില്‍ സര്‍ക്കാരിനെയാണ് കോടതി വിമര്‍ശിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് കല്യാണത്തിന് 20 പേര്‍ പങ്കെടുക്കുമ്പോള്‍ ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്ന് കോടതി വിമര്‍ശിച്ചു. എക്‌സൈസ് കമ്മിഷണറും ബെവ്‌കോ എംഡിയും ഓണ്‍ലൈന്‍ മുഖാന്തരം കോടതിക്ക് മുന്നില്‍ ഹാജരായിരുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ല. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിനു ആളുകള്‍ ബെവ്‌കോയ്ക്ക് മുന്നില്‍ വരി നില്‍ക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ സൈന്യം വധിച്ചു