Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 7000 കടന്നു; സംസ്ഥാനത്ത് ഇന്ന് 21 മരണങ്ങള്‍

ശ്രീനു എസ്
ശനി, 26 സെപ്‌റ്റംബര്‍ 2020 (18:09 IST)
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്‍ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്‍ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
 
21 മരണങ്ങള്‍ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.  തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 656 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments