Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തിരഞ്ഞെടുപ്പ്: വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് 28 മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പ്: വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് 28 മുതല്‍

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 26 സെപ്‌റ്റംബര്‍ 2020 (16:28 IST)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് 28 മുതല്‍ ഒക്ടോബര്‍ ആറ് വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് 28 മുതല്‍ ഒക്ടോബര്‍ ഒന്ന്വരെ നടക്കും.  ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 5-നാണ്. തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ക്ക് ഒക്ടോബര്‍ 6നും, കൊച്ചി തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് സെപ്റ്റംബര്‍ 30നും, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ക്ക് സെപ്റ്റംബര്‍ 28നുമാണ് നറുക്കെടുപ്പ്.
 
ത്രിതല പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്.  മുനിസിപ്പാലിറ്റികളിലേത്  നഗരകാര്യ ജോയിന്റ് ഡയറക്ടര്‍മാരും കോര്‍പ്പറേഷനുകളിലേത്  നഗരകാര്യ ഡയറക്ടറുമാണ് നടത്തുന്നത്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നീ അഞ്ച് വിഭാഗങ്ങള്‍ക്കാണ് സംവരണം നിശ്ചയിക്കേണ്ടത്. സ്ത്രീകള്‍ക്കുളള സംവരണം അമ്പത് ശതമാനമാണ്.  പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ജനസംഖ്യാനുപാതികമായിട്ടാണ് സംവരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാതിമാറി വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി