Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു: പുതിയതായി 16,148 പേര്‍ക്ക് രോഗം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76

ശ്രീനു എസ്
ശനി, 17 ജൂലൈ 2021 (18:12 IST)
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്.
 
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 742 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂര്‍ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂര്‍ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817, കാസര്‍ഗോഡ് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 14, തൃശൂര്‍ 10, വയനാട് 8, പാലക്കാട് 6, കോട്ടയം, എറണാകുളം, കോഴിക്കോട് 3 വീതം, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1112, കൊല്ലം 895, പത്തനംതിട്ട 509, ആലപ്പുഴ 639, കോട്ടയം 525, ഇടുക്കി 189, എറണാകുളം 1112, തൃശൂര്‍ 1432, പാലക്കാട് 968, മലപ്പുറം 2502, കോഴിക്കോട് 1406, വയനാട് 420, കണ്ണൂര്‍ 871, കാസര്‍ഗോഡ് 617 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,24,779 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,06,439 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,99,634 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,812 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2079 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments