Publish Date: Wed, 17 Feb 2021 (18:33 IST)
Updated Date: Wed, 17 Feb 2021 (18:38 IST)
സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,953 സാമ്പിളുകളാണ് പരിശോധിച്ചത്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64.
16 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 4032 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4497 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.