Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കോവിഡ്, മരണം 155

Webdunia
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (18:06 IST)
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ശതമാനമാണ്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,952 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,36,837 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1284 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
നിലവില്‍ 1,43,500 കോവിഡ് കേസുകളില്‍, 12.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,965 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 598 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments