Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 966 പേർക്ക് കൊവിഡ്, ടിപിആർ 3.72%

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (18:30 IST)
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,008 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 916 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1444 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 183, കൊല്ലം 96, പത്തനംതിട്ട 58, ആലപ്പുഴ 72, കോട്ടയം 212, ഇടുക്കി 88, എറണാകുളം 345, തൃശൂര്‍ 82, പാലക്കാട് 22, മലപ്പുറം 34, കോഴിക്കോട് 61, വയനാട് 77, കണ്ണൂര്‍ 85, കാസര്‍ഗോഡ് 29 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 7536 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,48,699 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments