Publish Date: Thu, 02 Jun 2022 (20:19 IST)
Updated Date: Thu, 02 Jun 2022 (20:21 IST)
സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികൾ. ഇന്ന് 1278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 407 കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ 1370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെയും എറണാകുളത്ത് തന്നെയായിരുന്നു കൂടുതൽ രോഗബാധിതർ.നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്.