Publish Date: Mon, 18 Oct 2021 (10:00 IST)
Updated Date: Mon, 18 Oct 2021 (10:04 IST)
ഇടുക്കി അണക്കെട്ടിനു പിന്നാലെ പമ്പാ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ ഇടുക്കി ഡാമില്‍ ജലനിരപ്പ് 2,397 അടിയിലേക്കെത്തുന്നു. പമ്പാ അണക്കെട്ടില്‍ ജലനിരപ്പ് 983.5 അടിയായതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചാല്‍ ഷട്ടറുകള്‍ തുറക്കും.
അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ വൈദ്യുതി ഉല്‍പാദനം പൂര്‍ണതോതിലാക്കിയിട്ടുണ്ട്. അഞ്ചു ജനറേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.