Webdunia - Bharat's app for daily news and videos

Install App

60 കഴിഞ്ഞവർ കരുതൽ ഡോസെടുക്കണമെന്ന് നിർദേശം

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2022 (18:47 IST)
60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കൊവിഡ് മുന്നണിപ്രവർത്തകരും അടിയന്തിരമായി കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിൽ നിർദേശം. 7000 പരിശോധനയാണ് നിലവിൽ സംസ്ഥാനത്ത് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
 
എല്ലാ ജില്ലകളിലും ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മാസ്ക്,പിപിഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ,എസി മുറികൾ,പൊതിയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭാനുസരണം മാസ്ക് ധരിക്കണമെന്നും വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കൊവിഡുമായി ബന്ധപ്പെട്ട കേന്ദ്രനിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം

K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം

സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

അടുത്ത ലേഖനം
Show comments