Publish Date: Fri, 30 Apr 2021 (19:15 IST)
Updated Date: Fri, 30 Apr 2021 (19:18 IST)
മാതൃഭൂമി ന്യൂസിനുവേണ്ടി ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോൾ ഫലം പുറത്തുവരികയാണ്. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം പ്രവചനാതീതമാണെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. പട്ടാമ്പി മുഹമ്മദ് മുഹ്‌സിന്‍ ജയിക്കും. ഒറ്റപ്പാലത്തെ മത്സരം പ്രവചനാതീതം എന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ഷൊര്‍ണൂര്‍ മണ്ഡലം പി മമ്മിക്കുട്ടി ജയിക്കും. കോങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശാന്തകുമാരി വിജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍.
മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഫലം പ്രവചനാതീതം. പാലക്കാട് മണ്ഡലത്തില്‍ ഫലം പ്രവചനാതീതം. മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രഭാകരന്‍ വിജയിക്കും. ചിറ്റൂര്‍ മണ്ഡലം കെ കൃഷ്ണന്‍കുട്ടി ജയിക്കും. നെന്മാറ മണ്ഡലം സിറ്റിങ് എംഎല്‍എ കെ ബാബുവിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും.