Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തെരഞ്ഞെടുപ്പ്:പത്രികാ സമര്‍പ്പണവും വിജ്ഞാപനവും നാളെ മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പ്:പത്രികാ സമര്‍പ്പണവും വിജ്ഞാപനവും നാളെ മുതല്‍

ശ്രീനു എസ്

, ബുധന്‍, 11 നവം‌ബര്‍ 2020 (07:44 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ (12 നവംബര്‍) പുറപ്പെടുവിക്കും. നാളെ മുതല്‍ നാമനിര്‍ദേശ പത്രികകകള്‍ സമര്‍പ്പിക്കാം. നവംബര്‍ 19 വരെയാണ് പത്രികകള്‍ സ്വീകരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിനായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനിലും വരണാധികാരികളെ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
 
തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനൊപ്പം അതത് വരണാധികാരികള്‍ തെരഞ്ഞെടുപ്പ് നോട്ടിസ് പരസ്യപ്പെടുത്തുന്നതോടെയാണു നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങുന്നത്. നവംബര്‍ 12 മുതല്‍ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയ്ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. ഇതിനു മുന്‍പോ ശേഷമോ ലഭിക്കുന്ന പത്രികകള്‍ സ്വീകരിക്കില്ല.
 
മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ഉള്ളവര്‍ക്കു മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. 21 വയസാണു കുറഞ്ഞ പ്രായപരിധി. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്നതിന് 1,000 രൂപയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യഥാക്രമം 2,000, 3,000 രൂപയും കെട്ടിവയ്ക്കണം. മുനിസിപ്പാലിറ്റികളില്‍ 2000 രൂപയും കോര്‍പ്പറേഷനില്‍ 3,000 രൂപയുമാണ് കെട്ടിവയ്ക്കാനുള്ള തുക. പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് 50% തുക നല്‍കിയാല്‍ മതി. നവംബര്‍ 20നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. നവംബര്‍ 23 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സമയമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ ആദ്യ പരിശോധന പൂര്‍ത്തിയായി