Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാനഘട്ട തിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 20,603 പോലീസ് ഉദ്യോഗസ്ഥര്‍; 2911 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം

അവസാനഘട്ട തിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 20,603 പോലീസ് ഉദ്യോഗസ്ഥര്‍; 2911 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം

ശ്രീനു എസ്

, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (09:54 IST)
അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 20,603 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 56 ഡിവൈ.എസ്.പിമാര്‍, 232 ഇന്‍സ്‌പെക്ടര്‍മാര്‍, 1172 എസ്.ഐ/എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 19,143 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 616 ഹോം ഗാര്‍ഡുമാരേയും 4325 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
 
ഏത് അത്യാവശ്യഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 590 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 250 ക്രമസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 498 പിക്കറ്റ്‌പോസ്റ്റുകള്‍ ഉണ്ടാകും. സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാനവിഭാഗം എ.ഡി.ജി.പി, സോണ്‍ ഐ.ജി എന്നിവരുടെ നിയന്ത്രണത്തില്‍ 30 പ്ലട്ടൂണ്‍ പോലീസിനെ മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ കണ്ണൂര്‍ ഡി.ഐ.ജിക്ക് നാല് കമ്പനി, തിരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഒരു കമ്പനി വീതം എന്നിങ്ങനെയും പോലീസിനെ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. 
 
പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുള്ള 2911 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണവും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റു തരത്തിലുള്ള ഇടപെടലുകൾ വേണ്ട, സമരത്തിനെത്തിയ ജാമിയ വിദ്യാർത്ഥികളെ തിരിച്ചയച്ച് കർഷകർ