Publish Date: Sun, 02 May 2021 (08:49 IST)
Updated Date: Sun, 02 May 2021 (08:51 IST)
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്‌ഡേറ്റുകൾ പുറത്തുവരികയാണ്. ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിൽക്കുകയാണ്. 400 വോട്ടുകൾക്കാണ് പിണറായി മുന്നിലെത്തിയിരിക്കുന്നത്.
ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല മുന്നിലാണ്. 25 വോട്ടുകൾക്കാണ് ചെന്നിത്തല മുന്നിൽ നിൽക്കുന്നത്.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുന്നിലാണ്. 42 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടി മുന്നിലെത്തിയിരിക്കുന്നത്.