Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Election Results 2021: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ എന്ത് ചെയ്യണം?

Kerala Election Results 2021: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ എന്ത് ചെയ്യണം?
, ശനി, 1 മെയ് 2021 (11:26 IST)
കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് ആഴ്ച നീണ്ട കണക്കുകൂട്ടലുകള്‍ക്കും കാത്തിരിപ്പിനും ശേഷമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. 
 
രാവിലെ എട്ടിന് തപാല്‍ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും. 
 
തപാല്‍ വോട്ടുകള്‍ ആകെ 5,84,238. ഒരു മണ്ഡലത്തില്‍ ശരാശരി 4,100വോട്ട്. ഇക്കുറി ആയിരം തപാല്‍ വോട്ടെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ ഫലമറിയാന്‍ 9.30 ആവും.
 
വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണാനും കൂടുതല്‍ ഹാളുകള്‍ ഉണ്ട്. 140 മണ്ഡലങ്ങളിലായി 633 ഹാളുകള്‍. ഒരു മണ്ഡലത്തില്‍ മൂന്ന് മുതല്‍ അഞ്ചുവരെ ഹാളുകള്‍. ഒരു ഹാള്‍ തപാല്‍ വോട്ട് എണ്ണാനാവും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഒരു ഹാളില്‍ 14 ടേബിളുകളായിരുന്നു. ഇക്കുറി സാമൂഹ്യ അകലം പാലിക്കാന്‍ ഏഴെണ്ണം കൂട്ടി. മൊത്തം 21 ടേബിളുകളിലാണ് വോട്ടിംഗ് യന്ത്രങ്ങളെണ്ണുക. ഒരു ടേബിളില്‍ ശരാശരി ആയിരം വോട്ടുകളെണ്ണും. ഈ കണക്കില്‍ ഒരു റൗണ്ടില്‍ മുമ്പ് ഏകദേശം 14,000 വോട്ട് എണ്ണുമായിരുന്നെങ്കില്‍ ഇക്കുറി അത് ശരാശരി 21,000 ആകും. ഒരു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ഏകദേശം 45 മിനിറ്റ് എടുക്കും. 
 
 
നടപടികള്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍. അതനുസരിച്ച് 9.30 യോടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. മണ്ഡലങ്ങളില്‍ ശരാശരി 1.50ലക്ഷം മുതല്‍ 1.80 ലക്ഷം വരെയാണ് പോള്‍ ചെയ്ത വോട്ടുകള്‍. നേരത്തെ 10 മുതല്‍ 12 റൗണ്ടുകള്‍ എണ്ണിയിരുന്നത് ഇക്കുറി 7 മുതല്‍ 9 റൗണ്ടുകളാകുമ്പോള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://results.eci.gov.in/ എന്ന സൈറ്റിലും ഗൂഗിള്‍പ്‌ളേ സ്റ്റോറില്‍ നിന്ന് voter helpline എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും വോട്ടെണ്ണല്‍ പുരോഗതി തത്സമയം അറിയാം.
 
വോട്ടെണ്ണലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് പ്രധാന വാര്‍ത്തകളും അറിയാന്‍ പ്‌ളേ സ്റ്റോറില്‍ നിന്ന് Webdunia Malayalam ആപ് ഡൗണ്‍ലോഡ് ചെയ്യാം. malayalam.webdunia.com സൈറ്റിലും വാര്‍ത്തകള്‍ ലഭ്യമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറപ്പിച്ച് എല്‍ഡിഎഫും സിപിഎമ്മും; പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി