Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് 2020: ഫലം തത്സമയം അറിയാന്‍ 'ട്രെന്‍ഡ്'

തെരഞ്ഞെടുപ്പ് 2020:  ഫലം തത്സമയം അറിയാന്‍ 'ട്രെന്‍ഡ്'

ശ്രീനു എസ്

, ബുധന്‍, 16 ഡിസം‌ബര്‍ 2020 (08:15 IST)
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെന്‍ഡ്' വെബ്സൈറ്റ് trend.kerala.gov.in ല്‍ നിന്നും തത്സമയം അറിയാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ കാണാം. 
 
ഓരോ തദ്ദേശ സ്ഥാപനത്തിലെയും ലീഡ് നില വാര്‍ഡ് അടിസ്ഥാനത്തില്‍ മനസ്സിലാക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് (എന്‍.ഐ.സി) വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനും 'ട്രെന്‍ഡ്' വെബ്സൈറ്റില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പി.ആര്‍.ഡി.ലൈവ്' മൊബൈല്‍ ആപ്പിലും ഫലം തത്സമയം ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവധിയെടുത്ത് മുങ്ങിനടക്കുന്നു: 380 ഡോക്ടർമാരടക്കം 400 ലധികം ജീവനക്കാരെ പിരിച്ചുവിട്ടു