കേരളം ഇനി ആര് ഭരിക്കണമെന്ന ചോദ്യത്തിന് ജനം വിധിയെഴുതി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സംസ്ഥാനത്ത് 73.58 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 77.9 ശതമാനം പോളിങുമായി കോഴിക്കോടാണ് ഒന്നാമത്. പത്തനം തിട്ട 68.09 ശതമാനവുമായി സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ ജില്ലയായി.
തിരുവനന്തപുരം 69.77, കൊല്ലം 72.66,ആലപ്പുഴ 74.59,കോട്ടയം 71.70,ഇടുക്കി,70.31,എറണാകുളം 73.80,തൃശൂർ 73.59, പാലക്കാട് 76.11, മലപ്പുറം 74.04, വയനാട് 74.68, കണ്ണൂർ 77.68,കാസർകോട് 74.65 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം.
ഉച്ചയ്ക്ക് ഒരു മണിയോട് തന്നെ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നിരുന്നു. സംസ്ഥാനത്ത് ത്രികോണ മത്സരങ്ങൾ പ്രതീക്ഷിക്കുന്ന നേമം,കഴക്കൂട്ടം,മഞ്ചേശ്വരം മണ്ഡലങ്ങളിൽ വലിയ രീതിയിലുള്ള പോളിങാണ് രേഖപ്പ്എടുത്തിയത്. പലയിടങ്ങളിലും ചെറിയ തോതിൽ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.