Webdunia - Bharat's app for daily news and videos

Install App

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

അഭിറാം മനോഹർ
വെള്ളി, 20 ജൂണ്‍ 2025 (13:18 IST)
ട്രോളിങ് നിരോധനത്തിനൊപ്പം കാറ്റും മഴയും കനത്തതോടെ മത്സ്യലഭ്യതയില്‍ വന്‍ ഇടിവും. മത്സ്യലഭ്യത കുറഞ്ഞതോടെ മത്തിയും അയലയും ഉള്‍പ്പടെയുള്ള ചെറിയ മീനുകളുടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം ഒരു കിലോഗ്രാം മത്തി, അയല എന്നിവ 400 രൂപയ്ക്കാണ് വിറ്റുപോയത്. മത്തിക്ക് 350 രൂപയും അയലയ്ക്ക് 35-360 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില. ട്രോളിങ് നിരോധന സമയത്ത് 3 പേര്‍ മുതല്‍ 40 പേര്‍ക്ക് പോകാവുന്ന പരമ്പരഗാത വള്ളങ്ങളില്‍ മാത്രമാണ് മീന്‍ പിടിക്കാന്‍ അനുവാദമുള്ളത്. ഇത്തവണ ജൂണ്‍ 9 മുതല്‍ കനത്ത മഴയും കാറ്റും വന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് വിലവര്‍ധനവിന് കാരണമായത്.
 
ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ചയാണ് മാനം അല്പം തെളിഞ്ഞത്. എന്നാല്‍ കാര്യമായ രീതിയില്‍ മത്സ്യം തൊഴിലാളികള്‍ക്ക് ലഭിച്ചില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വള്ളങ്ങള്‍ കടലിലിറങ്ങുകയും തമിഴ്നാട്ടില്‍ നിന്നുള്‍പ്പടെ മീന്‍ വരവും ഉണ്ടാകുന്നതോടെ മത്സ്യവിലയില്‍ കുറവുണ്ടാകും. മത്സ്യലഭ്യത കുറയുകയും വില ഉയരുകയും ചെയ്തതോടെ പ്രതിസന്ധിയിലാണ് ചെറുകിട മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍.കഴിഞ്ഞ ദിവസങ്ങളില്‍ വള്ളങ്ങള്‍ക്ക് കടലില്‍ പോകാന്‍ കഴിയാതെ വന്നതോടെ മത്സ്യഫെഡിലും മീന്‍ വരവ് കുറഞ്ഞിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

5100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ

താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

അടുത്ത ലേഖനം
Show comments