പ്രളയം; വ്യവസായ മേഖയക്ക് 862 കോടിയുടെ നഷ്ടം, കണ്ണുനീർ മാത്രം ബാക്കിയായി കർഷകർ

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (08:01 IST)
കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയ ദുരിതത്തില്‍ വ്യവസായ മേഖലയ്ക്ക് 862 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്കുകള്‍. സ്വകാര്യ വ്യവസായങ്ങള്‍ക്ക് 824 കോടിയും പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് 32 കോടിയുടെ നഷ്ടമുണ്ടായി. 
 
എറണാംകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 549 കോടിയാണ് ജില്ലയിലെ വ്യവസായ മേഖലയ്ക്ക് പ്രളയക്കെടുതില്‍ നഷ്ടമായത്. വായ്പകള്‍ക്ക് ആറ് മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടു.
 
അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ നഷ്ടം 35,000 കോടിയോളമാകുമെന്ന് അനൗദ്യോഗിക കണക്കുകള്‍. 20,000 കോടിയുടെ നഷ്ടമുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക കണക്കുകൾ മാത്രമാണെന്നും ഇതിൽ വർദ്ധനവ് ഉണ്ടാകുമെന്നും സർക്കാർ തന്നെ അറിയിച്ചിരുന്നു.
 
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും റോഡ്, പാലം പുനര്‍നിര്‍മാണത്തിനുമായാണ് കൂടുതല്‍ തുക ആവശ്യമാവുക. കേരളത്തിന് വായ്പ നല്‍കാമെന്ന് ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ലേക ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments