Webdunia - Bharat's app for daily news and videos

Install App

പ്രളയകാലത്ത് മുഖ്യമന്ത്രി ചെയ്‌ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്‌ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല; സഭയെ ഞെട്ടിച്ച് പിസി ജോർജ് എംഎൽഎ

പ്രളയകാലത്ത് മുഖ്യമന്ത്രി ചെയ്‌ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്‌ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല; സഭയെ ഞെട്ടിച്ച് പിസി ജോർജ് എംഎൽഎ

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (15:24 IST)
സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കിയ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്‌ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്ന് പിസി ജോർജ് എംഎൽഎ

പ്രളയകാലത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തേണ്ട. ചെയ്യാന്‍ കഴിയുന്നതെല്ലാം സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം ചെയ്‌തു. വിസ്‌മരിക്കാനാകാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തിയതെന്നും പിസി പറഞ്ഞു.

സർക്കാർ എന്ത് ചെയ്‌തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മൾക്കെല്ലാവർക്കും കൂടി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്. പ്രളയകാലത്ത് ഒറ്റപ്പെട്ടു പോയ തന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ഹെലിക്കോപ്‌ടർ വഴിയാണ് ഭക്ഷണം എത്തിച്ചതെന്നും ജോര്‍ജ് സഭയില്‍ തുറന്നടിച്ചു.

സ്വന്തം ആരോഗ്യം പോലും അവഗണിച്ച് ഓഫീസിലിരുന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകണമെന്നും, കേരളത്തിലെ ജനങ്ങള്‍ക്ക് അങ്ങയുടെ ആരോഗ്യം വിലപ്പെട്ടതാണെന്ന് അറിയിച്ചിട്ടും മുഖ്യമന്ത്രി പിന്മാറിയില്ല. ഇതൊന്നും കാണാതെ രാഷ്‌ട്രീയം കളിക്കാന്‍ തന്നെ കിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാൻ അവിടുത്തെ എംഎൽഎ കരഞ്ഞതും കാണാതെ പോകരുതെന്നും പിസി പറഞ്ഞു.

പ്രളയാന്തര കേരളമെന്ന വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിൻ മേലുള്ള ചർച്ചയ്‌ക്കിടെയാണ് സഭയയെ ഞെട്ടിച്ച് ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments