പ്രളയം: വിമാനത്തിനും റേഷനുമായി കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി, ബിജെപി സമരം അവസാനിപ്പിച്ചത് നന്നായി: മുഖ്യമന്ത്രി
പ്രളയം: വിമാനത്തിനും റേഷനുമായി കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി, ബിജെപി സമരം അവസാനിപ്പിച്ചത് നന്നായി: മുഖ്യമന്ത്രി
പ്രളയകാലത്ത് സൈനിക വിമാനങ്ങൾ രക്ഷാപ്രവർത്തനം നടത്തിയതിനുള്ള ചെലവായി വ്യോമസേനാ ആസ്ഥാനം പണം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. 25 കോടി രൂപയാണ് വ്യോമസേനാ ആസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വിമാനത്തിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നൽകേണ്ടതുണ്ട്. ആകെ 33,79,77,250 രൂപയാണ് നൽകേണ്ടത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള തുക മുഴുവൻ വിനിയോഗിച്ചാൽ പോലും ഈ തുക കൊടുത്തുതീർക്കാനാവില്ല.
പ്രളയം തകര്‍ത്ത കേരളത്തിന് 31000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമെന്നാണ് ഐക്യരാഷ്ര്ടസഭയുടെ ഏജന്‍സികള്‍ നല്‍കുന്ന കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 586.04 കോടി രൂപ ഇതുവരെ ചെലവായി. 706.74 കോടി രൂപ കൂടി ലഭ്യമായാലേ ഇതുവരെയുള്ള ബാദ്ധ്യത തീർക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ പ്രതിഷേധം അവസാനിപ്പിച്ചതിലൂടെ കേരളത്തിന്റെ മതനിരപേക്ഷത ബിജെപിക്ക് ബോധ്യമായി. സമരം അവസാനിപ്പിച്ചത് വളരെ നന്നായെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.