Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയക്കെടുതി: സര്‍ക്കാരിനെ അഭിനന്ദിച്ച് യുഎൻ - നഷ്ടം 31000 കോടിയെന്ന് റിപ്പോര്‍ട്ട്

പ്രളയക്കെടുതി: സര്‍ക്കാരിനെ അഭിനന്ദിച്ച് യുഎൻ - നഷ്ടം 31000 കോടിയെന്ന് റിപ്പോര്‍ട്ട്

പ്രളയക്കെടുതി: സര്‍ക്കാരിനെ അഭിനന്ദിച്ച് യുഎൻ - നഷ്ടം 31000 കോടിയെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്/തിരുവനന്തപുരം , വെള്ളി, 26 ഒക്‌ടോബര്‍ 2018 (14:40 IST)
സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് യുഎൻ. മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന് ഐക്യരാഷ്ട്ര സംഘടനാ വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിനു 31000 കോടിയുടെ നഷ്‌ടമുണ്ടായെന്നും  യുഎൻ പഠനസമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ മേഖലകളിലായിട്ടാണ് ഇത്രയും നാശനഷ്‌ടങ്ങള്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

10,046 കോടിയുടെ നാശനഷ്ടം സംഭവിച്ച ഗതാഗത മേഖലക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായതെന്നും യുഎൻ  പഠനസമിതി പറഞ്ഞു.

കേരള പുനർനിർമ്മാണത്തിന് അന്താരാഷ്ട്രാ തലത്തിൽ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കാൻ സഹായിക്കുമെന്ന് യുഎൻ റസിഡൻറ് കോർഡിനേറ്റർ യൂറി അഫാനിസീവ് കേരളത്തിനു ഉറപ്പ് നൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസ് ഭയക്കുന്നത് കേരളത്തിലും; ജി രാമൻനായർ ബിജെപിയിലേക്ക് - അമിത് ഷായില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും