Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കേരളത്തിന് സഹായം നൽകരുതെന്ന ആഹ്വാനം’- സുരക്ഷ വേണമെന്ന സുരേഷ് കൊച്ചാട്ടിലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

‘കേരളത്തിന് സഹായം നൽകരുതെന്ന ആഹ്വാനം’- സുരക്ഷ വേണമെന്ന സുരേഷ് കൊച്ചാട്ടിലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
, ചൊവ്വ, 28 ഓഗസ്റ്റ് 2018 (15:33 IST)
മഹാപ്രളയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് സഹായം നൽകരുതെന്ന ശബ്ദരേഖ വാട്സാപ്പിൽ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന്റെ ഹർജി സുപ്രീം‌കോടതി തള്ളി. തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നുമായിരുന്നു ഹർജിയിൽ ഇദ്ദേഹം ആവശ്യപ്പെട്ടത്.
 
സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ പോലീസിനെ അറിയിക്കാന്‍ കൊച്ചട്ടിലിന് കോടതി നിര്‍ദേശം നല്‍കി. സുരക്ഷയൊരുക്കണമെന്ന് നിർദേശിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. 
 
നേരത്തേ, ഇയാൾ പ്രചരിപ്പിച്ച സന്ദേശം വൈറലാവുകയും വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു. കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന് സുരേഷ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഭീഷണികള്‍ കണക്കിലെടുത്ത് സുരക്ഷ നല്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഢാലോചനയും ലക്ഷങ്ങളുടെ നഷ്‌ടവും; ഋത്വിക് റോഷനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു