പിണറായിയുടെ പത്രസമ്മേളനത്തിനിടയിലേക്ക് സിനിമാ സ്‌റ്റൈലില്‍ മോഹന്‍‌ലാലിന്റെ എന്‍ട്രി; 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി

പിണറായിയുടെ പത്രസമ്മേളനത്തിനിടയിലേക്ക് സിനിമാ സ്‌റ്റൈലില്‍ മോഹന്‍‌ലാലിന്റെ എന്‍ട്രി; 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി

ചൊവ്വ, 14 ഓഗസ്റ്റ് 2018 (15:53 IST)
സംസ്ഥാനത്തെ ദുരുന്തത്തിലേക്ക് തള്ളിവിട്ട മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍‌ലാല്‍ 25 ലക്ഷം രൂപ നല്‍കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിടയിലാണ് മോഹന്‍‌ലാല്‍ എത്തി ചെക്ക് കൈമാറിയത്.

എല്ലാവര്‍ക്കും ഇഷ്‌ടമുള്ളയൊരാള്‍ ഉടന്‍ എത്തുമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് മോഹന്‍‌ലാല്‍ എത്തി ചെക്ക് കൈമാറിയത്.

പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ സെറ്റില്‍ നിന്നാണ് മോഹന്‍‌ലാല്‍ എത്തിയത്. ഉടന്‍ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്‌തു.

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചെക്ക് കൈമാറാം എന്ന് കരുതിയാണ് ഇങ്ങോട്ട് എത്തിയതെന്ന് മോഹന്‍‌ലാല്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി നല്‍കി