Kerala Government Invites Applications for Generative AI and Prompt Engineering Course
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ ആക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജെന്‍ എഐ), പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ പ്രത്യേക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മേയ് മാസത്തിന്റെ അവസാനവാരത്തില്‍ ആരംഭിക്കാനിരിക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് ഇപ്പോള്‍ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മെയ് 30 വരെയാണ് ഓണ്‍ലൈനില്‍ അപേക്ഷകള്‍ നല്‍കാന്‍ അവസരമുള്ളത്. കോഴ്‌സ് മെയ് അവസാനവാരം ആരംഭിക്കും.
കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാനായി https://asapkerala.gov.in/course/gen-ai-and-prompt-engineering/ എന്ന ലിങ്കില്‍ നോക്കാവുന്നതാണ്. ആധുനിക സാങ്കേതികവിദ്യയായ ജനറേഷന്‍ എഐയുടെയും പ്രോംപ്റ്റ് എഞ്ചിനീയറിംഗിന്റെയും അടിസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴ്‌സ്. ടെക്‌നോളജിയില്‍ തല്‍പ്പരരായിട്ടുള്ളവര്‍ക്ക് കോഴ്‌സ് അനുയോജ്യമായിരിക്കും. അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.