സംസ്ഥാനത്തെ കോളേജുകളില്‍ ട്രാൻസ് ജെൻഡറുകള്‍ക്ക് സംവരണം; സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ കോളേജുകളില്‍ ട്രാൻസ് ജെൻഡറുകള്‍ക്ക് സംവരണം; സർക്കാർ ഉത്തരവിറക്കി

Webdunia
ചൊവ്വ, 3 ജൂലൈ 2018 (19:57 IST)
ട്രാൻസ് ജെൻഡറുകളുടെ ഉന്നമനത്തിനായി ജനകീയ ഇടപെടലുകളുമായി പിണറായി സര്‍ക്കാര്‍ വീണ്ടും. സംസ്ഥാനത്തെ കോളേജുകളിൽ ട്രാൻസ് ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവ്.

സർവകലാശാകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും രണ്ട് സീറ്റ് വീതം ട്രാൻസ് ജെൻഡറുകൾക്കായി മാറ്റിവച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

ഡിഗ്രി, പിജി പ്രവേശനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയാല്‍ ഓരോ വിഭാഗത്തിലും രണ്ട് സീറ്റുകളില്‍ വീതം അവര്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

കോളേജുകളിൽ ട്രാൻസ് ജെൻഡറുകൾക്ക് സംവരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സർക്കാർ നടപടി. മന്ത്രി കെകെ ഷൈലജയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് ഉത്തരവിലേക്ക് നയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

അടുത്ത ലേഖനം
Show comments