കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

വൈറസുകളുടെ വകഭേദങ്ങളായ ഒമിക്രോണ്‍ ജെഎന്‍1 ഉപ വകഭേദങ്ങളായ എല്‍എഫ്.7, എന്‍ബി1.8 എന്നിവയാണ്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 മെയ് 2025 (18:09 IST)
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനം പ്രതി ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവിലെ വ്യാപനത്തിന് പിന്നില്‍ പുതിയ വൈറസുകളുടെ വകഭേദങ്ങളായ ഒമിക്രോണ്‍ ജെഎന്‍1 ഉപ വകഭേദങ്ങളായ എല്‍എഫ്.7, എന്‍ബി1.8 എന്നിവയാണ്. വളരെ വേഗത്തില്‍ പകരുമെങ്കിലും ഈ വകഭേദങ്ങള്‍ അത്ര ഗുരുതരമല്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 
 
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും തമിഴ്നാടും ഉണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. മെയ് മാസത്തില്‍ ഇതുവരെ കേരളത്തില്‍ 182 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോട്ടയം (57), എറണാകുളം (34), തിരുവനന്തപുരം (30) എന്നിവയാണ്.
 
ഐഎംഎ ഗവേഷണ സെല്ലിന്റെ കണ്‍വീനര്‍ ഡോ. രാജീവ് ജയദേവന്‍ പറയുന്നതനുസരിച്ച്, നിലവില്‍ രോഗികള്‍ക്ക് നേരിയ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, സാധാരണയായി ആശുപത്രി പ്രവേശനം ആവശ്യമില്ല. ചിലര്‍ക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടാം. പക്ഷേ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അവര്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നാണ്.
 
കോവിഡ് ഒരു ചാക്രിക വൈറല്‍ രോഗമാണ്, സീസണല്‍ അല്ലെന്നും ഡോ. രാജീവ് വിശദീകരിക്കുന്നു. ഒരു പ്രത്യേക സീസണില്‍ മാത്രം കാണപ്പെടുന്നവയാണ് സീസണല്‍ രോഗങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments