Malayalam Movie Releases Today: നരിവേട്ട, ഉജ്ജ്വലൻ, ആസാദി.. മലയാളത്തിൽ ഇന്ന് റിലീസ് ചെയ്യുന്നത് 6 സിനിമകൾ!
ഒരു നാട്ടിന്‍പുറത്തെ കുറ്റാന്വേഷണ കഥയാകും ഡിറ്റക്റ്റീവ് ഉജ്ജ്വലനില്‍ പറയുക.
From Narivetta to Azadi Malayalam Movie Releases Today
ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് 6 സിനിമകള്‍. ടൊവിനോ തോമസ് ചിത്രമായ നരിവേട്ടയും ധ്യാന്‍ ശ്രീനിവാസന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ ഡിറ്റക്ടീവ് ഉജ്ജ്വലനും അടക്കം 6 സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രമായ തുടരും റിലീസ് ചെയ്തതിനെ തുടര്‍ന്ന് മാറ്റിവെച്ച ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്.
അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസും ചേരനും പ്രിയംവദ കൃഷ്ണനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന നരിവേട്ട കേരളത്തിലെ ആദിവാസി സമരങ്ങളുടെ കഥയാണ് പറയുന്നത്.അതേസമയം ഒരു നാട്ടിന്‍പുറത്തെ കുറ്റാന്വേഷണ കഥയാകും ഡിറ്റക്റ്റീവ് ഉജ്ജ്വലനില്‍ പറയുക. മിന്നല്‍ മുരളിയുമായി സിനിമയ്ക്ക് ബന്ധമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
ശ്രാനാഥ് ഭാസി,ഷൈജു കുറുപ്പ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആസാദി. ടിനി ടോം, നന്ദ, അന്‍സിബ ഹസന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന പോലീസ് ഡേ. ഗോളം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ രഞ്ജിത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിങ്ങ്ഡം ഓഫ് കേരള എന്നീ സിനിമകളൂം ഇന്നാണ് റിലീസ് ചെയ്യുന്നത്. ഇന്ദ്രന്‍സ്, അല്‍ഫോണ്‍സ് പുത്രന്‍, ജോണി അന്റണി എന്നിവരും യുണൈറ്റഡ് കിങ്ങ്ഡം ഓഫ് കേരളയുടെ സ്റ്റാര്‍ കാസ്റ്റിലുണ്ട്. ഗിന്നസ് പക്രു നായകനായി എത്തുന്ന 916 കുഞ്ഞൂട്ടനാണ് മറ്റൊരു സിനിമ. ടിനി ടോം, രമേശ് കോട്ടയം എന്നിവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.