Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രപരിസരത്തെ കായികാഭ്യാസവും ആയുധ പരിശീലനവും വേണ്ട: ഹൈക്കോടതി

ക്ഷേത്രപരിസരത്തെ കായികാഭ്യാസവും ആയുധ പരിശീലനവും വേണ്ട: ഹൈക്കോടതി
, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (14:19 IST)
തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവി ക്ഷേത്രത്തിലെ ആയുധപരിശീലനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര പരിസരത്ത് ആയുധപരിശീലനവും കായികാഭ്യാസവും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ വ്യക്തമാക്കി. ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
 
ക്ഷേത്രപരിസരത്ത് കായികാഭ്യാസം തടഞ്ഞുകൊണ്ട് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഇതിന് വേണ്ട സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പോലീസിനോട് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രകാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും ക്ഷേത്ര പരിസരത്ത് ഇത്തരത്തിലുള്ള കായിക പരിശീലനവും ആയുധപരിശീലനവും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിതാവിന്റെ സുഹൃത്തായ യുവാവ് അറസ്റ്റില്‍