Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല ഭക്ഷണം നാടിന്റെ അവകാശം: സംസ്ഥാനത്ത് ഇന്ന് നടത്തിയത് 226 പരിശോധനകള്‍

നല്ല ഭക്ഷണം നാടിന്റെ അവകാശം: സംസ്ഥാനത്ത് ഇന്ന് നടത്തിയത് 226 പരിശോധനകള്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 മെയ് 2022 (21:02 IST)
തിങ്കളാഴ്ച 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
 
ഈ മാസം രണ്ട് മുതല്‍ ഇന്നുവരെ കഴിഞ്ഞ എട്ട് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടുദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ ഒഴുകുന്ന പാലം തിരമാലകളില്‍ തകര്‍ന്നു