Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് എലിപ്പനി മരണങ്ങളില്‍ വന്‍വര്‍ദ്ധനവ്; ഈ വര്‍ഷം ഇതുവരെ 13 മരണങ്ങള്‍

Kerala Health News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 മാര്‍ച്ച് 2023 (10:18 IST)
സംസ്ഥാനത്ത് എലിപ്പനി മരണങ്ങളില്‍ വന്‍വര്‍ദ്ധനവ്. ഈ വര്‍ഷം ഇതുവരെ 13 എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടിയ നിരക്കാണിത്. 531 എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത് 210 എണ്ണം മാത്രമാണ്. ഈ വര്‍ഷം സംശയകരമായ എലിപ്പനി കേസുകളില്‍ പലതിലും പരിശോധന ഫലം എത്തിയിട്ടില്ല. നാലു മരണങ്ങള്‍ കോഴിക്കോട് ആണ് നടന്നത്. 
 
തൃശ്ശൂരില്‍ മൂന്നുപേരും കൊല്ലത്ത് രണ്ടുപേരും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചിട്ടുണ്ട്. എലി, കന്നുകാലികള്‍, നായ, പന്നി, കുറുക്കന്‍, ചില പക്ഷികള്‍ എന്നിവയാണ് എലിപ്പനി പരത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാവുന്നത് പതിനായിരം പേര്‍ക്ക്