Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴ: ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കനത്ത മഴ: ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്

, തിങ്കള്‍, 24 മെയ് 2021 (10:03 IST)
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം എറണാകുളം, മലപ്പുറം, കോഴിക്കോട്, കോാട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
 
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂന മര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇന്ന് ഇത് ചുഴിലിക്കാറ്റായി മാറും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാല് മക്കളില്‍ പതിനൊന്ന് പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഇളയ മകന്‍; ചരിത്രം കുറിച്ച പിണറായി