Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ; സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത രവി പിള്ളയുടെ മകന്റെ കല്യാണത്തിനെതിരെ ഹൈക്കോടതി

Ravi Pillai
, ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (16:23 IST)
ഗുരുവായൂരില്‍ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങ് കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമെന്ന് ഹൈക്കോടതി. 
 
ക്ഷേത്ര നിയമങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണ്. വിവാഹദിവസം ഭക്തരെ തടഞ്ഞിരുന്നോയെന്നും കോടതി ചോദിച്ചു. രവി പിള്ളയടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. 
 
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ വലിയ ആള്‍ക്കൂട്ടം പങ്കെടുത്തു. നടപ്പന്തലില്‍ ഓഡിറ്റോറിയത്തിനു സമാനമായ രൂപമാറ്റം വരുത്തിയതും കോടതി ചോദ്യം ചെയ്തു. വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയോ എന്നും കോടതി ചോദിച്ചു. 
 
വിവാഹത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ജില്ലാ പൊലീസ് മേധാവിയും സെക്ടറല്‍ മജിസ്‌ട്രേറ്റും വിശദീകരണം നല്‍കണം. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി.
 
മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 18 വയസ്സുകാരന്‍ മരിച്ചു