കോടതിയെ വിഡ്ഢിയാക്കാന്‍ നോക്കിയാല്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും; പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
പി കൃഷണദാസിന്റെ അറസ്റ്റില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ ശകാരം
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനു നേരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയെ വിഢ്ഢിയാക്കാന്‍ നോക്കരുതെന്ന് പൊലീസിനോട് കോടതി പറഞ്ഞു. പരാതിക്കാരന്‍ ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഈ കാര്യത്തില്‍ പൊലീസ് ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
കോടതിയെ വിഢ്ഢിയാക്കുന്ന തരത്തിലുള്ള പൊലീസിനെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും ഇപ്പോള്‍ നടന്ന ഈ അറസ്റ്റ് ദുരുദ്ദേശത്തോടെയാണെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തതില്‍ അസ്വഭാവികതയുണ്ട്. വകുപ്പുകള്‍ ചേര്‍ത്തത് വ്യാജമാണെങ്കില്‍ ആ ഉദ്യോഗസ്ഥന്‍ സര്‍വ്വീസിലുണ്ടാകില്ല. പൊലീസിന്റെ സമീപനം ഇതാണെങ്കില്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.