Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്റ്റിസ് നിഥിന്‍ മധുകര്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Kerala High COurt, New Chief Justice

രേണുക വേണു

, വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (16:04 IST)
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിന്‍ മധുകര്‍ ജാംദാര്‍ ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
 
നിയമ വകുപ്പ് മന്ത്രി പി.രാജീവ്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ആക്ടിംഗ് ചീഫ് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ്, ജസ്റ്റിസ് എന്‍.നാഗരേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഡിജിപി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ, മുന്‍ ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, മുന്‍ ജസ്റ്റിസ് അനില്‍ കെ.മേനോന്‍, കേരള ഹൈകോടതി രജിസ്ട്രാര്‍ ബി.കൃഷ്ണകുമാര്‍, അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ജയചന്ദ്രന്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി ഹരിനായര്‍, സംസ്ഥാന സര്‍ക്കാരിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച; പങ്കെടുക്കുന്നത് 74 വള്ളങ്ങള്‍