Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെൽമറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുത്- ഹൈക്കോടതി

ഹെൽമറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുത്-  ഹൈക്കോടതി

അഭിറാം മനോഹർ

, ബുധന്‍, 20 നവം‌ബര്‍ 2019 (19:42 IST)
വാഹനപരിശോധന സമയത്ത് ഹെൽമറ്റ് ഇല്ലാതെ യാത്രച്ചെയ്യുന്നവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന്   ഹൈക്കോടതിയുടെ നിർദേശം. റോഡിന്റെ നടുവിൽ കടന്നുള്ള വാഹനപരിശോധന വേണ്ടെന്നും   ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 
 
നിയമം ലഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നൂതനമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഹൈകോടതി പറഞ്ഞു. വാഹനപരിശോധനക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് അപകടത്തിൽ പെട്ട സംഭവത്തിൽ മലപ്പുറം സ്വദേശി നൽകിയ ഹർജിയിയുടെ പുറത്താണ് കോടതിയുടെ നിർദേശം. 
 
ഇത് പ്രകാരം അപകടത്തിന് കാരണമായേക്കാവുന്ന തരത്തിൽ വാഹനപരിശോധന പാടില്ലെന്ന  2012-ലെ ഡിജിപിയുടെ ഉത്തരവ് പാലിക്കേണ്ടതുണ്ടെന്നും   ഹൈക്കോടതി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ പൗരത്വ രജിസ്റ്റർ, കളി ബംഗാളിൽ വേണ്ടെന്ന് മമതാ ബാനർജി